Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warning

ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമാക്കുമെന്ന് ട്രംപ്; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ അധീനതയിലുള്ള പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിലെ നാസൗ കൗണ്ടിയിൽ നടന്ന രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപിന്‍റെ പ്രഖ്യാപനം.

ഇറാനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക വിജയം നേടിക്കൊണ്ടിരിക്കുകയാണെന്നും, ഇതിന്‍റെ ഭാഗമായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത മറുപടിയുമായി ഇറാൻ രംഗത്തെത്തി. ഉത്തരവുകൾ ഇറക്കിയോ ട്വീറ്റുകൾ പങ്കുവച്ചോ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ നടത്തിയോ ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ഇറാനിയൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി എക്സിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് എക്കാലത്തും ഇറാന്‍റേതായിരുന്നു, ഇപ്പോഴും അത് ഇറാന്‍റേതാണ്, എന്നും അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ ഭീഷണികളെ ഒരുവിധത്തിലും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ താൽപ്പര്യങ്ങൾക്കും ഇഷ്ടാനുസരണത്തിനും അനുസൃതമായി മാത്രമേ കടലിടുക്ക് തുറക്കാനോ അടയ്ക്കാനോ സാധിക്കൂ. അമേരിക്ക പൂർണ്ണമായി പരാജയം സമ്മതിക്കുന്നത് വരെ ഉപരോധ നടപടികൾ കർശനമായി തുടരുമെന്നും കാസെം ഗരീബാബാദി മുന്നറിയിപ്പ് നൽകി.

International

ഇ​റാ​നു മു​ന്ന​റി​യി​പ്പു​മാ​യി സൗ​ദി അ​റേ​ബ്യ

റി​​​യാ​​​ദ്: ഇ​​​റാ​​​ന് മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി സൗ​​​ദി അ​​​റേ​​​ബ്യ. സൗ​​​ദി അ​​​ട​​​ക്ക​​​മു​​​ള്ള ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ക്ഷ​​​മ​​​യ്ക്കു പ​​​രി​​​ധി​​​യു​​​ണ്ടെ​​​ന്ന് സൗ​​​ദി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഫൈ​​​സ​​​ൽ ബി​​​ൻ ഫ​​​ർ​​​ഹാ​​​ൻ അ​​​ൽ സൗ​​​ദ് പ​​​റ​​​ഞ്ഞു.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഇ​​​റാ​​​ൻ ബ്ലാ​​​ക്മെ​​​യി​​​ൽ ത​​​ന്ത്രം പ​​​യ​​​റ്റു​​​ക​​​യാ​​​ണ്. ആ​​​ക്ര​​​മ​​​ണ​​​രീ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഇ​​​റാ​​​ൻ പു​​​ന​​​രാ​​​ലോ​​​ച​​​ന ന​​​ട​​​ത്ത​​​ണം. സൗ​​​ദി​​​ക്കും അ​​​യ​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും പ്രാ​​​പ്തി​​​യും ശേ​​​ഷി​​​യു​​​മു​​​ണ്ട്.

ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ അ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​സ്ര​​​യേ​​​ൽ ഇ​​​റാ​​​ന്‍റെ വാ​​​ത​​​ക​​​പ്പാ​​​ട​​​ത്ത് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​റാ​​​ൻ ഖ​​​ത്ത​​​റി​​​ലെ​​​യും സൗ​​​ദി​​​യി​​​ലെ​​​യും ഊ​​​ർ​​​ജ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​മു​​​ന്ന​​​റി​​​യി​​​പ്പ്.

Kerala

പ​ക്ഷി​പ്പ​നി; 19881 പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കും

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ല്‍ 19,881 പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കും. ചൊവ്വാഴ്ച ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ​യാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ത​ക​ഴി, കാ​ർ​ത്തി​ക​പ്പ​ള്ളി, ക​രു​വാ​റ്റ, പു​ന്ന​പ്ര സൗ​ത്ത്, പു​റ​ക്കാ​ട്, ചെ​റു​ത​ന, നെ​ടു​മു​ടി, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ദ്രു​ത​ക​ർ​മ്മ സേ​ന രം​ഗ​ത്തി​റ​ങ്ങും.

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ർ​ദേ​ശി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഭോ​പ്പാ​ലി​ലെ ലാ​ബി​ൽ ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

International

ജ​പ്പാ​നി​ൽ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു

ടോ​ക്യോ: ജ​പ്പാ​നി​ലെ വ​ട​ക്ക​ൻ തീ​ര​മേ​ഖ​ല​യാ​യ ഇ​വാ​തെ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. റി​ക്ട‌​ർ സ്കെ​യി​ലി​ൽ 6.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണു​ണ്ടാ​യ​തെ​ന്നും നാ​ശ​ന​ഷ്‌​ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. സ​മു​ദ്ര​ത്തി​ന​ടി​യി​ൽ പ​ത്തു കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് ജാ​പ്പ​നീ​സ് ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ഒ​രു മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. തീ​ര​പ്ര​ദേ​ശ​ത്തു​ള്ള ജ​ന​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

National

ക​രു​ത്ത​റി​യി​ച്ച് ത്രി​ശൂ​ൽ ; വി​ര​ണ്ട് പാ​ക്കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​മാ​യ ത്രി​ശൂ​ൽ അ​റ​ബി​ക്ക​ട​ലി​ൽ പു​രോ​ഗ​മി​ക്ക​വേ സ​മാ​ന നീ​ക്ക​ങ്ങ​ളു​മാ​യി പാ​ക്കി​സ്ഥാ​ൻ. അ​തേ പ്ര​ദേ​ശ​ത്ത് നാ​വി​ക വെ​ടി​വെ​പ്പ് പ​രി​ശീ​ല​ന​ത്തി​നാ​യി പാ​ക്കി​സ്ഥാ​ൻ സ​മാ​ന്ത​ര​മാ​യി നാ​വി​ഗേ​ഷ​ൻ മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി.

ഇ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ- പാ​ക് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ഗു​ജ​റാ​ത്തി​ലെ സ​ർ ക്രീ​ക്കി​ൽ ഒ​ക്ടോ​ബ​ർ 30ന് ​ആ​രം​ഭി​ച്ച ഇ​ന്ത്യ​യു​ടെ ത്രി​ശൂ​ൽ സൈ​നി​കാ​ഭ്യാ​സം ന​വം​ബ​ർ 10 വ​രെ​യാ​ണ്.

ഇ​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്‌​ച പാ​ക്കി​സ്‌​ഥാ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ നി​യ​ന്ത്ര​ണ​വു​മാ​യി "നോ​ട്ടാം' മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ സൈ​നി​കാ​ഭ്യാ​സം പോ​ലെ​യു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മ്പോ​ൾ വൈ​മാ​നി​ക​ർ​ക്ക് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പാ​ണി​ത്.

ഇ​തി​ന് സ​മാ​ന​മാ​യാ​ണ് ഇ​പ്പോ​ൾ നാ​വി​ക​ർ​ക്ക് 'നോ​ട്ട്‌​മാ​ർ' മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളു​ടെ സം​യു​ക്ത അ​ഭ്യാ​സ​മാ​യ ത്രി​ശൂ​ലി​ൽ 25 യു​ദ്ധ​ക്ക​പ്പ​ലു​ക​ളും, 40ൽ ​അ​ധി​കം യു​ദ്ധ​വി​മാ​ന​ങ്ങ​ളും, ഏ​ക​ദേ​ശം 40,000 സൈ​നി​ക​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

 

International

ബ​ന്ദി​ക​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണം; ഹ​മാ​സി​ന് ട്രം​പി​ന്‍റെ താ​ക്കീ​ത്

വാ​ഷിം​ഗ്ട​ൺ: ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മാ​ധാ​ന പ​ദ്ധ​തി​ക​ള്‍ ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹ​മാ​സി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വൈ​കി​ച്ചാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ ട്രം​പ് കു​റി​ച്ചു.

സ​മാ​ധാ​ന ക​രാ​ർ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​സ​യി​ല്‍ ആ​ക്ര​മ​ണം നി​ർ​ത്തി​വെ​ച്ച ഇ​സ്ര​യേ​ലി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു. 20 ഇ​ന നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഗാ​സ പ​ദ്ധ​തി​യും ബ​ന്ദി കൈ​മാ​റ്റ​വും ന​ട​പ്പാ​ക്കാ​ൻ ഇ​താ​ണ് പ​റ്റി​യ സ​മ​യ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

എ​ല്ലാ ബ​ന്ദി​ക​ളെ​യും വി​ട്ട​യ​യ്ക്കാ​മെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ ആ​ക്ര​മ​ണം നി​ര്‍​ത്താ​ന്‍ ട്രം​പ് ഇ​സ്ര​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up